മ്യൂണിക്: ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. പശ്ചിമ ജര്‍മനിയെ 1966 ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായിരുന്നു.ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമാണ് സീലര്‍. ഹാംബര്‍ഗിനു വേണ്ടിയാണ് ഉവെ സീലര്‍ ക്ലബ് കരിയര്‍ ചെലവഴിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് അദ്ദേഹം ഫുട്ബോളിലേക്ക് കടന്നത്. 1946 മുതല്‍ 1972 ല്‍ വിരമിക്കുന്നതു വരെ 476 കളികള്‍ കളിച്ചു. ബുണ്ടസ്ലിഗയില്‍ 137 ഗോളുകളുമായി ഹാംബര്‍ഗിന്റെ റെക്കോഡ് സ്‌കോററാണ്.ഉവെ സീലര്‍ പശ്ചിമ ജര്‍മനിക്കായി 1954 മുതല്‍ 1970 വരെ 72 മത്സരങ്ങളില്‍നിന്ന് 33 ഗോളുകളടിച്ചു. 1960, 1964, 1970 വര്‍ഷങ്ങളില്‍ മികച്ച ജര്‍മന്‍ ഫുട്ബോളറായി തെരഞ്ഞെടുത്തു.
ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു
