വനിതാ കമ്മീഷൻ അദാലത്ത്; 52 പരാതികൾ തീര്‍പ്പാക്കി

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 124 പരാതികളില്‍ 52 എണ്ണം തീര്‍പ്പാക്കി.

കുടുംബ പ്രശ്നങ്ങളും അയൽ തർക്കങ്ങളും സംബന്ധിച്ച പരാതികളായിരുന്നു അധികവും. 10 പരാതികളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. ഒരു പരാതിയില്‍ കൗൺസലിംഗിന് നിര്‍ദേശം നല്‍കി. 61 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി, കമ്മീഷൻ അഭിഭാഷകരായ ജലജ ചന്ദ്രൻ, മിനിസ ജബ്ബാർ, അംബിക കൃഷ്ണൻ, ജിനു എബ്രഹാം, ഐ.സി.ഡി.എസ് വനിത പ്രൊട്ടക്ഷൻ ഓഫിസർ ആർ. സൗമ്യ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജെ. മായ ലക്ഷ്മി തുടങ്ങിയവർ സിറ്റിംഗില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →