സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട രണ്ട് ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഭക്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജഗ്രൂപ് രൂപ, മന്‍പ്രീത് മന്നു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ 5 മണിക്കൂറോളം നീണ്ടു. എകെ 47, പിസ്റ്റള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സിദ്ദു മൂസാവാലയുടെ ഘാതകര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാസ് സംഭവം. കേസിലെ പ്രതികള്‍ അതിര്‍ത്തിയില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സിലെ എഡിജിപി പ്രമോദ് ബാന്‍ പറഞ്ഞു. ഈ ഓപ്പറേഷനില്‍ 3 പോലീസുകാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 20 രാവിലെ 11 മണിയോടെ പോലീസ് ഗുണ്ടാസംഘങ്ങളെ വളഞ്ഞു. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഇരുഭാഗത്തു നിന്നും ശക്തമായ വെടിവയ്പുണ്ടായി. ഇരുഭാഗത്ത് നിന്നും നൂറിലധികം റൗണ്ട് വെടിവെപ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എകെ 47 ഉപയോഗിച്ചാണ് ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിര്‍ത്തത്. മൂസ്വാലയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഈ ഗുണ്ടാസംഘങ്ങളുടെ പക്കലുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ ആയുധങ്ങളുമായി ഇവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →