ഗ്രനേഡ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

ജമ്മു: അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ക്യാപ്റ്റന്‍ ആനന്ദ്, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ (ജെസിഒ) നായിബ് സുബേദാര്‍ ഭഗ്വാന്‍ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നായിരുന്നു അപകടം.മെന്ദര്‍ സെക്ടറില്‍ സൈന്യം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്ന് ജമ്മു ഡിഫന്‍സ് പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. പരിക്കേറ്റ സൈനികരെ ഉടനെ ഹെലികോപ്ടറില്‍ ഉദ്ദംപൂരില്‍ കമാന്‍ഡ് ഹോസ്പിറ്റലില്‍ എത്തിച്ചു. ചികില്‍സക്കിടെ ആയിരുന്നു ഇരുവരുടെയും മരണമെന്ന് ദേവേന്ദര്‍ വ്യക്തമാക്കി.ബിഹാര്‍ ഭഗല്‍പൂര്‍ ജില്ലയിലെ ചമ്പ നഗര്‍ സ്വദേശിയാണ് ക്യാപ്റ്റന്‍ ആനന്ദ്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പൊഖര്‍ ഭിട്ട സ്വദേശിയാണ് ഭഗ്വാന്‍ സിങ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →