എൽഡിഎഫ് സർക്കാരിനെതിരെ ഉണ്ടാകുന്ന ആസൂത്രിതമായ നീക്കങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോ

ദില്ലി: കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരായ പ്രചാരണങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോയിൽ നിർദേശം. ആസൂത്രിതമായ നീക്കങ്ങൾ സർക്കാരിനെതിരെ ഉണ്ടാകുന്നുണ്ട്. കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ കരിവാരി തേക്കുകയാണ് . പ്രചാരണങ്ങൾക്കെതിരെ പാർട്ടിയിൽ വിദ്യാഭ്യാസം നൽകണമെന്നും പിബിയിൽ നിർദേശമുയർന്നു.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാൻ അടുത്ത ദിവസം പ്രതിപക്ഷ പാർട്ടികൾ ചർച്ചനടത്തുമെന്ന് പിബി യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. എൻഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ബി ജെ പി പാർലമെന്റ് ബോർഡ് യോഗത്തിന് ദില്ലിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, നിതിൻ ഗഡ്കരി, ശിവരാജ് സിഭ് ചൗഹാൻ അടക്കമുള്ള നേതാക്കൾ പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം കെ.കെ.രമയ്ക്ക് എതിരെ നിയമസഭയിൽ എംഎം മണി നടത്തിയ പരാമർശങ്ങൾ പിബിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പിബി അംഗം എംഎ ബേബി യോഗത്തിന് ശേഷം പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →