തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യത. വടക്കൻ ഒഡീഷയ്ക്കും,സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ട് മാറി സജീവമായിരിക്കുന്നു. 2022 ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 15/07/22 വെള്ളിയാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്.
അറബിക്കടലിൽ ന്യൂനമർദ്ദം, മൺസൂൺ പാത്തിയും സജീവം; കേരളത്തിൽ അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
