ഇരവിൻ നിഴൽ ജൂലൈ 15 ന് പ്രദർശനത്തിനെത്തുന്നു

പാര്‍ഥിബന്‍, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, ബ്രിജിഡ സാഗ, ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇരവിൻ നിഴൽ ജൂലൈ 15 ന് തിയേറ്ററിൽ റിലീസ് ചെയ്യും.

പാര്‍ത്ഥിബന്‍ സംവിധാനം ചെയ്ത ഈ ചിത്രം ലോകത്തിലെ ആദ്യത്തെ നോണ്‍-ലീനിയര്‍ സിംഗിള്‍-ഷോട്ട് സിനിമയാണ്. വര്‍ഷങ്ങളായി തന്റെ ജീവിതത്തില്‍ കടന്നുവന്ന വഴികളെക്കുറിച്ച്‌ ചിന്തിക്കുന്ന 50 വയസ്സുള്ള ഒരു മനുഷ്യനെ കേന്ദ്രീകരിക്കുന്നു.

വരലക്ഷ്മി ശരത്കുമാറും ബ്രിജിദയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് . ആര്‍തര്‍ എ വില്‍സണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →