വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സ്പിരിറ്റിന്റെ വില വൻ തോതിൽ കൂടിയിരിക്കുകയാണ്. അതിനാൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കൂട്ടാതെ മറ്റുവഴികളില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇത് പരിഗണിച്ച്‌ ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

സ്പിരിറ്റിന്റെ വില വൻ തോതിൽ കൂടിയതിനാൽ വിലയിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് മന്ത്രി പറഞ്ഞത്. ജനകീയ ബ്രാൻഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെ സ്പിരിറ്റിന്റെ വില ഉയർന്ന പശ്ചാലത്തിൽ മദ്യത്തിന്റെ വില കൂടാതെ ബെവ്‌കോയ്ക്ക് പിടിച്ചുനിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സർക്കാർ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികെയാണെന്ന് മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →