ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: എറണാകുളം ജില്ലയില്‍ 75,499 ഫയലുകള്‍ തീര്‍പ്പാക്കി

 
 ജൂണ്‍ 15ന് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ആരംഭിച്ചതു മുതല്‍ ഒരു മാസത്തിനിടെ 75,499 ഫയലുകള്‍ തീര്‍പ്പാക്കി എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍. ഇതില്‍ 34,657 ഫയലുകളും കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണു പൂര്‍ത്തിയാക്കിയത്.  ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഫയലുകളില്‍ 62 ശതമാനവും കഴിഞ്ഞ 12  ദിവസത്തിനിടെ തീര്‍പ്പാക്കി. 55,869 ഫയലുകളാണ് ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
 
ജൂലൈ മാസത്തില്‍ 780 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഓഫീസിലെ 1,510 ഫയലുകള്‍  തീര്‍പ്പാക്കി. 3,887 ഫയലുകളാണ് ഇവിടെ ആകെ തീര്‍പ്പാക്കാനുള്ളത്. 1,000 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന കേരള വാട്ടര്‍ അതോറിറ്റി 1,869 ഫയലുകള്‍ തീര്‍പ്പാക്കി. 463 ഫയലുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 458 ഫയലുകളും തീര്‍പ്പാക്കി. 244 ഫയലുകള്‍ ഒരു മാസം കൊണ്ട് തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 345 ഫയലുകള്‍ തീര്‍പ്പാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ 2,104 ഫയലുകളും എറണാകുളം റൂറല്‍ പോലീസ് കാര്യാലയത്തിലെ 710 ഫയലുകളും രണ്ടാഴ്ച്ചയ്ക്കിടെ തീര്‍പ്പാക്കി. പട്ടികജാതി വികസന ഓഫീസിലെ 1,842 ഫയലുകളും ഇക്കാലയളവില്‍ തീര്‍പ്പാക്കി.  

27,291 ഫയലുകളാണ് ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. അതില്‍ 11,807 ഫയലുകള്‍ രണ്ടാഴ്ച കൊണ്ട് തീര്‍പ്പാക്കി. ഒരു മാസത്തിനിടെ 34,709 ഫയലുകള്‍ റവന്യു വകുപ്പില്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാതെ ശേഷിച്ച 13.37 ശതമാനം ഫയലുകള്‍ മുവാറ്റുപുഴ താലൂക്കും 13.23 ശതമാനം ഫയലുകള്‍ കൊച്ചി താലൂക്കും 12.65 ശതമാനം ഫയലുകള്‍ കോതമംഗലം താലൂക്കും തീര്‍പ്പാക്കി. മുവാറ്റുപുഴ താലൂക്കില്‍ 1,900 ഫയലുകളും കൊച്ചി താലൂക്കില്‍ 2,068 ഫയലുകളും കോതമംഗലം താലൂക്കില്‍ 994 ഫയലുകളുമാണു തീര്‍പ്പാക്കിയിട്ടുള്ളത്.

12,852 ഫയലുകള്‍ കളക്ടറേറ്റില്‍ മാത്രമായി കഴിഞ്ഞ ഒരു മാസത്തിനിടെ തീര്‍പ്പാക്കി. ഇതില്‍ 5,244 ഫയലുകള്‍ ജൂലൈയില്‍ തീര്‍പ്പാക്കി. മജിസ്റ്റീരിയല്‍ വിഭാഗത്തിലെ 29.13 ശതമാനം ഫയലുകളും ഭരണ നിര്‍വഹണ വിഭാഗത്തിലെ 25.41 ശതമാനം ഫയലുകളും ഇതുവരെ തീര്‍പ്പാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കി ഫയല്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →