ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

സൗത്ത് കൊറിയ: ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ് – തുഷാർ മാനെ ജോഡിയാണ് സ്വർണ്ണം നേടിയത്. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡിയുടെ സ്വർണ്ണ നേട്ടം. ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക് ടീമുകൾക്ക് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ ലഭിച്ചു.

സീനിയർ വിഭാഗത്തിൽ തുഷാർ നേടിയ ആദ്യ സ്വർണമാണ് ഇത്. മെഹുലിയുടേത് രണ്ടാമത്തെ സ്വർണം. 2019 ൽ കാഠ്മണ്ഡുവിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് മുൻപ് സ്വർണം നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →