പത്തനംതിട്ട: അടൂർ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മടവൂർ സ്വദേശി നിഖിൽ രാജാണ് മരിച്ചത്. അപകടത്തിൽ നിന്നും ഗുരുതര പരുക്കുകളോടെ കോട്ടയം ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. നിഖിൽ രാജിന്റെ പിതാവ് രാജശേഖര ഭട്ടതിരി, മാതാവ് ശോഭ എന്നിവർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. 13/07/22 ബുധനാഴ്ച രാവിലെ 6:20 നാണ് വാഹനാപകടം ഉണ്ടായത്.
Read more…….സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിലായി നാല് മരണം