എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലക്കാട് : പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ എല്ലാവരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്.ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് എസ് ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.

ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും പൊലീസിന്റെ പിടിയിലായി. ഏപ്രിൽ 15 ന് നടന്ന കൊലപാതകത്തിൽ 81 -മത്തെ ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് സ്ഥലങ്ങളിൽ വെച്ചാണ് സുബൈർ കൊലക്കേസിലെ ഗൂഢാലോചന നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ആകെ 167 സാക്ഷികളാണുള്ളത്. സിസിടിവി, മൊബൈൽ ഫോൺ ഉൾപ്പെടെ 208 രേഖകൾ അന്വേഷണ സംഘം തെളിവായി ഹാജരാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →