കൊച്ചി: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. എറണാകുളം കലൂർ റോഡിലാണ് സംഭവം. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. സുഹൃത്തിനെ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് ഇയാൾ സ്വയം മുറിവേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുന്നു.
കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
2022 ജൂലൈ 11ന് വൈകിട്ട് അഞ്ചേകാലോടെയാണ് കലൂരിലെ ജനങ്ങളെ ഞെട്ടിച്ച സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൻൻറെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്