ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ റിലീസ് ചെയതത് 111 ചിത്രങ്ങളാണ്. ഇതിൽ തിയേറ്ററുകളില്‍ എത്തിയത് 74 ചിത്രങ്ങള്‍. 36 എണ്ണം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്തു. 2022 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് മലയാളത്തിൽ ആറ് ചിത്രങ്ങളാണ്.
സൂപ്പര്‍ ശരണ്യ ഹൃദയം, ഭീഷ്മപര്‍വ്വം, ജന ഗണ മന, സി.ബി.ഐ 5, ദ ബ്രെയ്ന്‍, ജോ ആന്‍ഡ് ജോ എന്നിവയാണ് തിയേറ്ററുകളില്‍ നിന്ന് ആറുമാസത്തിനിടെ പണം വാരിയ പടങ്ങള്‍. ഭീഷ്മപര്‍വം മെഗാഹിറ്റ് ചിത്രമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു.ജനുവരിയില്‍ റിലീസ് ചെയ്ത സൂപ്പര്‍ ശരണ്യ ആണ് ആദ്യ ഹിറ്റ് ചിത്രം .
കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധി. ടിക്കറ്റ് നിരക്ക് കുറയാത്തതിന്റെ പ്രധാന കാരണം നികുതി എന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.18 ശതമാനം ജി.എസ്.ടിയായും എട്ടര ശതമാനം വിനോദ നികുതിയായും നല്‍കണം. ഇതിനു പുറമെ 3 രൂപ ക്ഷേമനിധി കൂടി ചേരുമ്ബോള്‍ 100 രൂപയുടെ ടിക്കറ്റിന് നികുതി ഇനത്തില്‍ അടയ്ക്കുന്നത് 29.50 രൂപ.
എല്ലാ യുവതാരങ്ങളുടെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. മോഹന്‍ലാലിന്റെ ആറാട്ട്, ടൊവിനോ തോമസിന്റെ നാരദന്, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ പരാജയ പട്ടികയിലാണുള്ളത്. കെ.ജി.എഫ്. ആര്.ആര്.ആര്, വിക്രം തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇവിടെ നിന്നു പണം വാരുന്നുണ്ട്. ഓണം റിലീസിലിലാണ് ഇനി മലയാള സിനിമയുടെ പ്രതീക്ഷ മുഴുവൻ നിൽക്കുന്നത്.

