തിരുവനന്തപുരം : സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക് നഴ്സ്മാരെ റിക്രൂട്ടുചെയ്യാനെത്തിയ ബെല്‍ജിയം സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസിയു സംവിധാനത്തെയും ഡയാലിസിസ് സംവിധാനത്തെയും പ്രകീര്‍ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന് സംഘം പറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശന വേളയിലാണ് ബെല്‍ജിയം സംഘം ആശുപത്രി സംവിധാനങ്ങള്‍ വിലയിരുത്തിയത്. ആശുപത്രിയുടെം പാശ്ചത്തല സംവിധാനം,നഴ്സുമാരുടെ പരിശീലനം എന്നിവ ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് മോഹനുമായി സംഘം ചര്‍ച്ച ചെയ്തു. ഈ റിക്രൂ്ട്ട്മെന്റിന്റെ ഭാഗമായി നഴ്സ്മാര്‍ക്ക് 6 മാസത്തേക്ക് ഡച്ചുഭാഷയില്‍ പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായിട്ടായിരുന്നുകോയന് ബാല്സിയന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ സന്ദര്‍ശനം.
നഴ്സുമാരുടെ പരിശീലനങ്ങല്ക്ക് ഉള്‍പ്പടെ ബെല്‍ജിയം സംഘത്തിന് ആരോഗ്യ വകുപ്പ് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആരോഗ്യ മനേഖലയിലെ സംവിധാനവും പരിശീലനവും സംഘം പ്രകീര്‍ത്തിച്ചത് അഭിനന്ദാര്‍ഹമാണ്. ആരോഗ്യമേഖലയിലെ അഭിമാനമാണ് നഴ്സുമാര്‍. കേരളത്തിലെ നഴ്സുമാരുടെ സേവന സന്നദ്ധതയും പ്രൊഫഷനിലിസവും സമീപനവുമാണ് ലോകത്തിന് സ്വീകാര്യമാകുന്നത്. ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

