നഗരവനം പദ്ധതിയുമായി തൃശൂര്‍ജില്ലാ വനം വകുപ്പ്‌

തൃശൂര്‍ : വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ കുറാഞ്ചേരിയില്‍ 16 ഹെക്ടര്‍ സ്ഥലത്ത്‌ നഗരവനം പദ്ധതിയുമായി വനംവകുപ്പ്‌. നഗരവല്‍ക്കരണം നഷ്ടമാക്കിയ ഹരിതാഭ തിരിച്ചുപിടിക്കാന്‍ നഗരവനം പദ്ധതിയുമായി വനം വകുപ്പാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. . ഞാവല്‍,നെല്ലി, പ്ലാവ്‌ ,മാവ്‌, തുടങ്ങിയ 7500 തൈകള്‍ നട്ടാണ്‌ വനങ്ങളുടെ ചെറുമാതൃതകകള്‍ സൃഷ്‌ടിക്കുന്നത്‌. . ഇലഞ്ഞി , ,ആല്‍ തുടങ്ങിയ തണല്‍ മരങ്ങളും വച്ചുപിടിപ്പിക്കുന്നുണ്ട്‌ . കൂടാതെ നക്ഷത്ര വനവും ബട്ടര്‍ഫ്‌ളൈ പാര്‍ക്കും ഇവിടെ ഒരുക്കുന്നുണ്ട.്‌

തൃശൂര്‍ ഡിവിഷനു കീഴില്‍ വരുന്ന മച്ചാട്‌ റേഞ്ചിലെ വാഴാനി ഫോറസ്‌റ്റ്‌ സ്‌റ്റേഷന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ആസാദി കാ അമൃത്‌ മഹോത്സവിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയമാണ്‌ നഗരവനം പദ്ധതി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്‌. വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. നഗര മേഖലകളിലുളള വനഭൂമിയിലോ പ്രാദേശികനഗര ഭരണകൂടങ്ങള്‍ നല്‍കുന്ന തരിശ്‌ /മിച്ചഭൂമിയിലോ ആയിരിക്കും വനങ്ങള്‍ കൂടുതലായും തയാറാക്കുക.

സ്വാഭാവിക വനങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഉള്‍ക്കൊളളുന്ന കൊച്ചുവനം സൃഷ്ടിച്ചെടുുക്കുക എന്നതാണ്‌ പദ്ധതികൊണ്ട്‌ വിഭാവനം ചെയ്യുന്നത്‌. നഗരവനം പദ്ധതിയുടെ തൃശൂൂര്‍ ഡിവിഷനുകീഴിലെ ഉദ്‌ഘാടനം 2022 ജൂലൈ 8ന്‌ രാവിലെ 11ന്‌ കുറഞ്ചേരിയില്‍ തെക്കുംകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിവി സുനില്‍കുമാര്‍ വൃക്ഷതൈ നട്ട്‌ നിര്‍വഹിക്കും..ഡിവിഷണല്‍ ഫോേറസ്‌റ്റ്‌ ഓഫീസര്‍ സിവി രാജന്‍ അദ്ധ്യക്ഷത വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →