കൽപ്പറ്റ : വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആക്രമണം. മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയതു. ഇരുവരും നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം കുട്ടിയെ കാണാൻ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു.
എന്നാൽ കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചത്. വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചു നിന്ന കമറുദ്ദീൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാൻഡ് ചെയ്തു

