ആലപ്പുഴ മെഡിക്കൽ കോളേജ്: ഗർഭാശയ ക്യാൻസറിന് ആധുനിക 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ വിജയം

 ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യമായി ഗർഭാശയ ക്യാൻസർ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്റോസ്‌കോപിക് വഴി ഗർഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗർഭാശയ ക്യാൻസർ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിക്കാണ് അത്യാധുനിക 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗർഭാശയ ക്യാൻസറിന് 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗർഭാശയ ക്യാൻസർ ബാധിച്ച രോഗികൾക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയയായതിനാൽ ചെറിയ മുറിവായതിനാൽ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →