തിരുവനന്തപുരം: എകെജി സെന്ററിനെതിരെ നടന്ന ബോംബെറ് ആസൂത്രിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസുകാർ എകെജി സെന്ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജൻ ആരോപിച്ചു. അവർ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാൻ പോയവരാണ്. എന്നാൽ ഈ സംഭവത്തിൽ സിപിഐഎം അണികൾ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും. ഒരുതരത്തിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കരുതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ പറഞ്ഞു.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്.മുന്നിലെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നുവെന്ന് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറയുന്നു. രണ്ട് ബൈക്കുകൾ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അടക്കം മുതിർന്ന നേതാക്കൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്