മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ രണ്ടാം റൗണ്ടിലെത്തി.തായ്ലന്‍ഡിന്റെ ലോക പത്താം നമ്പര്‍ പോണ്‍പാവി ചോചുവോങിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13, 21-17. ലങ്കന്‍ ഒളിമ്പിക്സിലെ വെങ്കല ജേതാവ് സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ തോറ്റു മടങ്ങി. യു.എസിന്റെ ഐറിസ് വാങാണ് സൈനയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 11-21, 17-21. സൈനയുടെ പോരാട്ടം 37 മിനിറ്റ് മാത്രമാണ് നീണ്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പാരുപള്ളി കാശ്യപും രണ്ടാം റൗണ്ടിലെത്തി. പുരുഷ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ ഹിയോ ക്വാങ് ഹീയെ 21-12, 21-17 എന്ന സ്‌കോറിനാണ് കാശ്യപ് തോല്‍പ്പിച്ചത്. ഏഴാം സീഡായ സിന്ധു ഫിതായ്പോണ്‍ ചായ്വാനെയാണ് രണ്ടാം റൗണ്ടില്‍ നേരിടുക. തായ്ലന്‍ഡിന്റെ കുന്‍ലാവര് വിറ്റിസാനാണ് കാശ്യപിന്റെ അടുത്ത എതിരാളി.

മിക്സഡ് ഡബിള്‍സില്‍ ബി. സുമീത് റെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം തോറ്റു മടങ്ങി. ഹോളണ്ടിന്റെ റോബിന്‍ ടാബെലിങ്- സെലേന പീക് സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-21,21-19, 17-21. മലയാളി താരം എച്ച്.എസ്. പ്രണോയ് നേരത്തെ രണ്ടാം റൗണ്ടിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →