മൈസൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു, യാത്രക്കാർക്ക് സാരമായി പരിക്ക്

നഞ്ചംകോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നഞ്ചംകോട് ടോൾ ബൂത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. 29/06/22 ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്കും, കണ്ടക്ടർക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.

ബത്തേരി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 37 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →