നാസയുടെ ക്യാപ്സ്റ്റോണ്‍ ദൗത്യം ചന്ദ്രനിലേക്ക് പുറപ്പെട്ടു

വെല്ലിങ്ടണ്‍: മനുഷ്യരെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായി നാസയുടെ ക്യാപ്സ്റ്റോണ്‍ ദൗത്യം ചന്ദ്രനിലേക്കു പുറപ്പെട്ടു. മനുഷ്യരെ ചന്ദ്രനിലിറക്കുന്നതു ലക്ഷ്യമിട്ടുള്ള ആര്‍ട്ടിമിസ് ദൗത്യത്തിനു ”വഴികാട്ടുക”യാണു ക്യാപ്സ്റ്റോണിന്റെ ലക്ഷ്യം. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ക്യാപ്സ്റ്റോണിന് 22.67 കിലോഗ്രാമാണ് ഭാരം. ന്യൂസിലന്‍ഡിലെ മെഹിയ ഉപദ്വീപില്‍നിന്നായിരുന്നു വിക്ഷേപണം.

ചന്ദ്രനിലേക്കുള്ള യാത്രപഥം നിശ്ചയിക്കാനാണു ക്യാപ്സോണിനെ അയയ്ക്കുന്നത്. ഇലക്ട്രോണ്‍ ബൂസ്റ്റര്‍ റോക്കറ്റ് ഉപയോഗിച്ചാണു ചെറുപേടകത്തിന്റെ യാത്ര. മറ്റു പേടകങ്ങളില്‍ നിന്നു ക്യാപ്സ്റ്റോണിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഭ്രമണപഥമാണ്.

ചന്ദ്രനെ ചുറ്റുമ്പോള്‍ കുറഞ്ഞദൂരം 1,609 കിലോമീറ്ററാകും. കൂടിയത് 70,006 കിലോമീറ്ററും. ഒരു തവണ ചന്ദ്രനെ ചുറ്റാന്‍ ഏഴു ദിവസം വേണ്ടിവരും. ”നിയര്‍ റെക്ടിലീനിയര്‍ ഹാലോ ഓര്‍ബിറ്റ്” എന്നു വിളിക്കുന്ന ഈ ഭ്രമണപാത ആദ്യമായാണ് ബഹിരാകാശ യാത്രയില്‍ പരീക്ഷിക്കുന്നത്.ആറു മാസത്തോളം ഭ്രമണപഥത്തെക്കുറിച്ചു പഠിച്ചശേഷം പേടകത്തെ നാസ ചന്ദ്രനില്‍ ഇടിച്ചിറക്കും.
2025 ല്‍ ആര്‍ട്ടിമിസ് ദൗത്യത്തെ ചന്ദ്രനില്‍ അയയ്ക്കാനാണു നാസയുടെ തീരുമാനം. 50 വര്‍ഷത്തിനുശേഷമാകും മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുക. ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന വനിതയും ആ യാത്രയില്‍ യാഥാര്‍ഥ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →