സാഹിത്യ അക്കാദമിപ്രൂഫ്‌ വായന ശില്‍പശാല സംഘടിപ്പിക്കുന്നു

തൃശൂര്‍: പ്രൂഫ്‌ പരിശോധകര്‍ക്കായി കേരള സാഹിത്യ അക്കാദമിപ്രൂഫ്‌ വായന ശില്‍പശാല സംഘടിപ്പിക്കുന്നു. 2022 ആഗസ്റ്റ്‌ 4,5 തീയതികളിലാണ്‌ ശില്‍പശാല നടക്കുന്നത്‌. പ്രൂഫ്‌ പരിശോധന ,എഡിറ്റിംഗ്‌ തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങലില്‍ വിദഗ്‌ധര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. തെരഞ്ഞെടുത്ത 50 പേര്‍ക്കാണ്‌ പ്രവേശനം.

ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ publications@keralasahtiaakademi.org എന്ന ഇ-മെയില്‍ വിലാസത്തിലോ,സെക്രട്ടറി ,കേരള സാഹിത്യ അക്കാദമി,പാലസ്‌റോഡ്‌ തൃശൂര്‍ 20 എന്ന വിലാസത്തിലോ അയക്കണം. കവറിനുപുറത്ത്‌ അല്ലെങ്കില്‍ മെയിലിന്റെ സബ്ജെക്ട് ലൈനില്‍ ‘പ്രൂഫ്‌ വായനാ ശില്‍പശാലക്കുളള അപേക്ഷ’ എന്ന്‌ എഴുതണം. അവസാന തീയതി 2022 ജൂലായ്‌ 15

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →