കാസർകോട് നേരിയ ഭൂചലനം.

കാസർകോട്: കാസർകോട് നേരിയ ഭൂചലനം. പാണത്തൂർ, കല്ലേപ്പുള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. 28/06/22 ചൊവ്വാഴ്ച രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്.

കാസർകോട് സുള്ള്യ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ 5 സെക്കൻഡ് വരെ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു. സംപാജെ, ഗൂനടുക്ക, അറന്തോട്, അഡ്ത്തലെ, സുള്ള്യ ടൗൺ തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ഭൂചലനം ഉണ്ടായത്.ആളുകൾ ഭീതിയോടെ വീടിനു പുറത്തേക്ക് ഇറങ്ങി. സംപാജെ ഗൂനടുക്കയിൽ ഒരു വീടിന്റെ ഭിത്തിയിൽ ചെറിയ വിള്ളൽ ഉണ്ടായി. വീട്ടു പാത്രങ്ങൾ വീണുരുണ്ടു പോയി. അതിർത്തി ഗ്രാമങ്ങളിലും ചെറിയ ഭൂചലനം അനുഭവപ്പെട്ടു. കുടകിന്റെ ഭാഗമായ കരിക്കെയ്ക്ക് സമീപം 2.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സുള്ള്യ ഭാഗത്ത് ഉണ്ടായത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് വീടിനു വിള്ളൽ ഉണ്ടായ ഗൂനടുക്കയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →