കട്ടപ്പന : ഇടുക്കി കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം രണ്ടുപ്രവര്ത്തകരാണ് കരിങ്കൊടി വീശിയത്. സജീവ് സന്തോഷ് എന്നിവര്‍ കസ്ഡിയിലാണ്. കട്ടപ്പനയില്‍ ഹൈമാസ് ലൈറ്റ് ഉദ്ഘാടനത്തിനെത്തിയാതായിരുന്നു മന്ത്രി .അതിനിടെ എല്‍.ഡിഎഫ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
അതേസമയം കോട്ടയത്ത് കളക്ട്രേറ്റിലേക്കുളള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായി. കോട്ടയത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പി.സി വിഷ്ണുനാഥ് അടക്കമുളള നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കളക്ട്രേറ്റിന് മുമ്പില്‍ സ്ഥാപിച്ച ബാരിക്കേടുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഇത് പോലീസ് സംഘം തടഞ്#തിനുപിന്നാലെ . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് മരക്കഷണവും കല്ലുകളും എറിഞ്ഞു. പോലീസുമായി ഉന്തും തളളും ഉണ്ടായി സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരെ തടയാന്‍ കഴിയുന്നത്ര പോലീസ് സംഘം സ്ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കി. കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റിട്ടുണ്ട്.

