മറഡോണ മരിക്കുമ്പോൾ ദരിദ്രനായിരുന്നു

ഡീഗോ മറഡോണയുടെ ഉദയവും പ്രകാശവും അസ്തമയവും അനന്തമായി ഫുട്ബോൾ പ്രേമികളെയും കളിക്കാരെയും പ്രകമ്പനം കൊള്ളിച്ചുക്കൊണ്ടിരിക്കുന്നു. ഒരു വിസ്മയപോലെ ഒരു കടംകഥപോലെ മാഞ്ഞുപോയ അറുനൂറുകോടിയിൽ ഒരുവൻ.

” പത്താം നമ്പർ ജഴ്സിയിലെ ഈ കുറിയ മനുഷ്യൻ ജന്മനസ്സിൽ സൃഷ്ടിച്ച അലയടികൾ ഇപ്പോഴും ഇരമ്പുന്നു “

അർജന്റീന എന്ന ചെറുരാജ്യത്തിലെ ബ്യുൺസ്അയേഴ്‌സ് ഗ്രാമത്തിൽ 1960-ഒക്ടോബർ 30-ജനനം.. അച്ഛൻ ഫാക്ടറി തൊഴിലാളി. തുച്ഛമായ ശമ്പളത്തിന്റെ കൂടപ്പിറപ്പായ കൊടിയ ദാരിദ്ര്യം. വിശപ്പ് അധികമാകുമ്പോൾ കൊച്ചു മറഡോണ തെരുവോരത്തെ ഗ്രൗണ്ടിൽ പോയി കാൽപന്ത് കളി കണ്ട് വിശപ്പ് മറക്കും.
,
” കളിക്കാനുള്ള മനസിന്റെ തീവ്ര ആഗ്രഹം കാലുകളിൽ പെരുത്തു കയറി. അവിടെ തുടങ്ങി ഫുട്ബോൾ ലോകത്തിന്റെ നെറുകയിലേക്ക്, “

വേൾഡ് ജൂനിയർ ടീമിൽ ഇടം നേടിയതൊടുകൂടി പണത്തിന്റെ ഒഴുക്ക് തുടങ്ങി. ലൈഫ് സ്റ്റൈൽ പൂർണ്ണമായി മാറി.

1986-ലെ തന്റെ രണ്ടാമത്തെ വേൾഡ് കപ്പ്‌ ഫൈനലിൽ മറഡോണയുടെ ഇരട്ടി ഉയരമുള്ള ഇംഗ്ലണ്ടിന്റെ കളികാരന്റെ തലയ്ക്കു മുകളിൽ കുതിച്ചു ചാടി ബോൾ ഗോൾ വലയത്തിലേക്ക് ( അദൃശ്യ കരപ്രയോഗം ) വേൾഡ് കപ്പ്‌ വിജയം.

അർജന്റീന എന്നാൽ മറഡോണയായി. അദ്ദേഹത്തിലൂടെ അർജന്റീനയെ ലോകം അറിഞ്ഞു. സമ്പത്ത് കുമിഞ്ഞു കൂടി. രാജ്യത്തെ അതി സമ്പന്നരു പട്ടികയിൽ.

വിവാഹം ഇരുപത്തി നാലാം വയസ്സിൽ. രണ്ട് പെൺകുട്ടികൾ. 91-ലോക കപ്പിൽ ഫൈനലിൽ ജർമനിയിൽ നിന്നേറ്റ് പരാജയം അദ്ദേഹത്തിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. തുടർന്ന് ഉത്തേജക മരുന്ന് ഉപയോഗിച്ചത്തിന് കളിവിലക്ക്. കളിയിൽ നിന്ന് വിട പറയൽ. ഫസ്റ്റ് ഹാഫ് ഓവർ.

സെക്കന്റ്‌ ഹാഫ്..
ലോകം ഇപ്പോൾ കാണുന്നത് മയക്കു മരുന്നിന് അടിമയായ അർദ്ധ അബോധാവസ്‌ഥയിലായ മറഡോണയെയാണ്. അമിതമായ പണവും പ്രശസ്തിയും അംഗീകാരത്തിന്റെയും ഭാരം ഇറക്കിവെയ്ക്കാൻ മെനക്കെടാതെ കാലിടറി അദ്ദേഹം വീഴുന്നു.

മറഡോണ തോൽക്കുമ്പോൾ, സച്ചിൻ പരാജയപ്പെടുമ്പോൾ ജീവിതം അവസാനിപ്പിക്കുന്ന, വിതുമ്പികരയുന്ന ആരാധകർ അനവധിയാണ്. പ്രതിഭയുള്ള ഫുട്ബോൾ കളികാരെ കണ്ടെത്തുന്നതിനായി ഒരു പരിശീലനകേന്ദ്രം തുടങ്ങാൻ ഫുട്ബോൾ ഇതിഹാസം ശ്രമിച്ചില്ല. അദ്ദേഹം കേരളത്തിലെ ഒരു കോമാളി സ്വർണ്ണ വ്യാപാരിയുടെ വലയിൽ കുടുങ്ങി.

ചോദ്യം :സച്ചിൻ നിങ്ങൾ ക്രിക്കറ്റിന്റെ വളർച്ചക്കായി എന്തു സംഭവാന ചെയ്തു.
ഉത്തരം : ഞാൻ എല്ലാവർക്കും പുഞ്ചിരി സൗജന്യമായി കൊടുക്കാറുണ്ട്.

കായിക താരങ്ങളും കലാകാരന്മാരുമായ സെലിബ്രിറ്റികൾ ശതകോടിശ്വരന്മാരുടെ പട്ടികയിൽ കയറാനുള്ള ഓട്ടത്തിലാണ്. കേണൽ പദവിയും എം. പി. സ്ഥാനവും അതിന് ഊർജ്ജം നൽകുന്ന ഉപാധികൾ മാത്രം.

ഖത്തർ വേൾഡ് കപ്പ്‌ ഇതിഹാസ താരങ്ങളുടെ വിടവാങ്ങൽ വേദിയാകും. പ്രായം 34-കഴിഞ്ഞു.

ഖത്തർ ലോക കപ്പ് ഭൂഗോളത്തിലുള്ള ഫുട്ബാൾ ആരാധകരുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത് മാസ്റ്റേഴ്സ് ( വെറ്റർൻസ് ) താരങ്ങൾളുടെ വേൾഡ് കപ്പിലെ യുദ്ധ സമാനമായ അവസാന പോരാട്ടം എന്ന നിലയിലാണ്.

ക്രിസ്റ്റാനോ റൊണാൾഡോ(പോർച്ചുഗൽ ) ലയണൽ മെസ്സി ( അർജന്റീന), കരിം ബെൻസമ ( ഫ്രാൻസ് ) ലൂക്കാ മോഡ്രിച്ച് ( ക്രൊയേഷ്യ ) എന്നീ ഇതിഹാസ താരങ്ങൾ 34-വയസ്സ് കഴിഞ്ഞവരാണ്. അതെ യുവമനസ്സുകാരായ വയസ്സന്മാർ. കിരീടം നേടി രാജ്യകിയ വിടവാങ്ങലിനായി അറേബ്യൻ നാട്ടിൽ എത്തുമ്പോൾ തീ പാറുന്ന മത്സരം കാഴ്ചകാരുടെ കണ്ണുകളിൽ വിസ്ഫോടനം തീർക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഫ്രാൻസ് വീണ്ടും കപ്പ് അടിക്കാൻ വരുമ്പോൾ നിലവിലെ സ്ഥിതി വെച്ച് ഏറെ സാധ്യതയുണ്ട്. പക്ഷെ മത്സരത്തിൽ ടീമിന്റെ പെർഫോമൻസ് വെച്ച് ഒരു വിലയിരുത്തൽ നടത്താൻ കഴിയില്ല. ചിലപ്പോൾ തൂണ് ചാരിനിന്നവൻ പെണ്ണുമായി പോകും. അപ്രതീക്ഷിതമായി ചില ടീംകളുടെയും താരങ്ങളുടെയും ഉദയത്തിന് പല ലോകകപ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എംബാപ്പ കഴിഞ്ഞ വർഷത്തെ സുവർണ താരോദയവും ഫ്രാൻസിന്റെ വിജയശില്പിയുമായിരുന്നു.

ഫുട്ബോൾ കായിക പ്രേമികൾ വൈകാരികമായി കളി കാണരുത്. ഒരു സിനിമ കാണുന്ന പ്രാധാന്യം മാത്രം കൊടുക്കുക.

സ്ഥിരതയാർന്ന പ്രകടനം മത്സരത്തിൽ ഉടുനീളം കാഴ്ചവെക്കാൻ ഒരു കളിക്കാരനും കഴിയില്ല എന്നതാണ് എല്ലാ കായിക മത്സരങ്ങളുടെയും മനഃശാസ്ത്രം. സന്തോഷം നിറഞ്ഞ, സമ്മർദ്ദമില്ലാത്ത ഒരു മാനസികവസ്ഥയോടു സ്റ്റേഡിയത്തിൽ ഇറങ്ങിയാൽ മാത്രമേ ഒരാളുടെ പൂർണ്ണമായ പ്രകടനം പുറത്തെടുക്കാൻ കഴിയുള്ളൂ. കളിസ്ഥലത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കളികാരെ കൊണ്ടുപോവുകയും ഭാര്യമാരെ കൊണ്ടുവരാൻ അനുമതി നൽകുകയും ചെയ്യുന്നത് അതിന്റെ ഭാഗമാണ്.

മത്സരം തുടങ്ങുമ്പോൾ തന്നെ ആരാധകർ തങ്ങളുടെ ഇഷ്ടം ടീമിനെയും കളിക്കാരനെയും തിരഞ്ഞെടുത്തിരിക്കും. അത് പത്തു വർഷം മുൻപേ നടത്തിയിരിക്കും. കളിയുടെ തുടക്കം മുതൽ ഒരുമാസം ഫൈനൽ വരെ ഇഷ്ട താരങ്ങളുടെ സങ്കടം തങ്ങളുടെ സങ്കടമായും. സന്തോഷവും അതുപോലെതന്നെ.

മെസ്സിയുടെ അർജിന്റീന പരാജയപ്പെട്ടപ്പോൾ ഇങ്ങു നമ്മുടെ കൊച്ചു കേരളത്തിൽ കോട്ടയത്ത് ഒരു യുവാവ് പുഴയിൽ ചാടി ആത്മഹത്യാ ചെയ്ത ദാരുണ സംഭവം ഇനി ആവർത്തിക്കരുത്.

ഫുട്ബോൾ ആയാലും ക്രിക്കറ്റ്‌ ആയാലും കളികാരുടെ പരാജയത്തിന്റ ഉത്തരവാദിത്വം ആരാധകർ ഏറ്റെടുത്ത് കുടുംബം അനാഥമാക്കരുത്. ഒരു പരാജയവും ഒരു താരത്തെയും വേദനിപ്പിക്കില്ല. അത് അവരെ കൂടുതൽ ശക്തരാക്കുക മാത്രമെ ചെയ്യൂ എന്ന കാര്യം മനസിലാക്കി കളി കാണുക. അതി വൈകാരിക ഭാവത്തോടെ ഒരു മത്സരവും വീക്ഷിക്കരുത്.

Share
അഭിപ്രായം എഴുതാം