കപ്പല്‍ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയം

ബാലാസോര്‍: നാവികസേനാ കപ്പലില്‍ നിന്നു ലംബമായി വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര ഭൂതല-ആകാശ മിസൈല്‍ (വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ വി.എല്‍-എസ്.ആര്‍.എസ്.എ.എം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. കപ്പലുകളെ ലക്ഷ്യമിട്ട് വളരെ വേഗത്തില്‍ പറന്നുവന്ന ചെറുവിമാനത്തെ ഈ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്താണ് ഡി.ആര്‍.ഡി.ഒ. വിക്ഷേപണ വിജയം നേടിയത്. ഒഡീഷ ചന്ദിപുരില്‍ കപ്പലില്‍ മിസൈല്‍ വിക്ഷേപണ സംവിധാനം സജ്ജമാക്കിയായിരുന്നു പരീക്ഷണം. നേരത്തേ കരയില്‍നിന്നു പരീക്ഷിച്ചു വിജയിച്ച മിസൈല്‍ കപ്പലില്‍നിന്നു പരീക്ഷിക്കുന്നത് ആദ്യമായാണ്. ആകാശത്തുനിന്നു നാവികസേനാ കപ്പലുകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ശേഷിയാണ് ഇന്ത്യ നേടിയിരിക്കുന്നതെന്നു ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →