റൂട്ട്കനാലിനെ തുടർന്ന് നടി സ്വാതിയുടെ മുഖം വികൃതമായി

ബെംഗളൂരു: റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ നടന്ന ഗുരുതര പിഴവില്‍ മുഖം വികൃതമായി കന്നഡ നടി സ്വാതി സതീഷിന് ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം നീരുവച്ചതോടെ സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.നടിക്ക് റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖത്ത് വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. ചികില്‍സ സംബന്ധിച്ച്‌ അപൂര്‍ണ്ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി പറയുന്നു.

മുഖം വികൃതമായതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സ്വാതി ഇപ്പോള്‍. സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയയ്ക്കായി താരം ചികിത്സ തേടിയത്.ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് നടിയുടെ ആരോപണം. തുടര്‍ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ്‌ ഇക്കാര്യം അറിയുന്നതെന്നും താരം പറയുന്നു.

മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്നാണ് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന് നടി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

തമിഴ് ചിത്രം എഫ്‌.ഐ.ആര്‍, കന്നഡ ചിത്രം 6 ടു 6 തുടങ്ങിയവയിലെ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →