ഞങ്ങളും കൃഷിയിലേക്ക്’ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും

കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ  കൃഷി വകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30 ന് നീറികോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിക്കും. ഹൈബി ഈഡൻ എം. പി അധ്യക്ഷത വഹിക്കും. ജില്ലാ തല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം വെള്ളിയാഴ്ച ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും “ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം ” എന്ന പേരിൽ കൃഷി ആരംഭിക്കും. ഉദ്ഘടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശൻ, ബെന്നി ബെഹനാൻ എം. പി  തുടങ്ങിയവർ പങ്കെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →