തിരുവനന്തപുരം : മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിത ലാൻഡിംഗ് ഉറപ്പുവരുത്തുന്ന കാറ്റഗറി 1 അപ്രോച്ച് ലൈറ്റിംഗ് സിസ്‌റ്റം (എ.എല്‍.എസ്) തിരൂവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ 32 ല്‍ കമ്മീഷന്‍ ചെയ്‌തു.
കാഴ്‌ചാപരിധി 550 മീറ്ററില്‍ താഴെയാണെങ്കിലും പൈലറ്റ്‌മാര്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ അപ്രോച്ച് ലൈറ്റിംഗ് സിസ്‌റ്റത്തിന്റെ നേട്ടം. മോശം കാലാവസ്ഥയുളളപ്പോള്‍ കാഴ്‌ചാ പരിധി കുറവായതിനാല്‍ വിമാനങ്ങള്‍ മറ്റു വിമാനതാവളങ്ങളിലേക്ക് തിരിച്ചുവിടാനുളള സാദ്ധ്യത ഇതോടെ കുറയും.