ന്യൂഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുളള ശ്രമം തുടരണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയോഗം തീരുമാനിച്ചു. 2022 ജൂണ്‍ 21ന് 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. എന്‍സിപി പ്രസിഡന്റ് ശരദ്‌പവാറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. അഗ്നിപഥ് പദ്ധതി സൈന്യത്തെ കരാര്‍വത്‌ക്കരിക്കാനുളള നീക്കമാണെന്ന് യോഗം വിലയിരുത്തി.ഇതിനെതിരെയുളള രാജ്യവ്യാപക പ്രതിഷേധത്തില്‍ പുരോഗമന,യുവജന,വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിന്റെ വികാരം മനസിലാക്കി മോദി സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം തീരുമാനി്‌ച്ചു. ജനറല്‍ സെക്രട്ടറി സീതാറാം എച്ചൂരി ,പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അടക്കമുളളവര്‍ ഡെല്‍ഹി എ കെ ജി ഭവനില്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ അതത് സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

