അഗ്‌നിപഥ് പദ്ധതി: ഉദ്യോഗാര്‍ഥി ജീവനൊടുക്കി, സംഘര്‍ഷഭരിതമായി ഒഡീഷയും

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ സംഘര്‍ഷഭരിതമായി ഒഡീഷയും. ഉദ്യോഗാര്‍ഥി ജീവനൊടുക്കിയ സംഭവമാണ് ഒഡീഷയില്‍ പ്രതിഷേധം രൂക്ഷമാക്കിയത്. നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ കട്ടക്കിലെ റിങ് റോഡ് തടയുകയും നഗരത്തിലെ കന്റോണ്‍മെന്റ് ഏരിയയിലെ ഹോര്‍ഡിങ്ങുകള്‍ തകര്‍ക്കുകയും ചെയ്തു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചും മുദ്രാവാക്യം വിളിച്ചും രോഷം പ്രകടിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍പോലീസ് ലാത്തി വീശി. ബാലസോര്‍ ജില്ലയിലെ തെന്റെയ് സ്വദേശിയായ ധനഞ്ജയ് മൊഹന്തി (27)യാണ് ജീവനൊടുക്കിയത്. ഒന്നര വര്‍ഷം മുമ്പ്‌ െസെനിക റിക്രൂട്ട്മെന്റ് റാലിയില്‍ ശാരീരിക ക്ഷമതയും വൈദ്യപരിശോധനയും മൊഹന്തി വിജയകരമായി മറികടന്നിരുന്നു. ഓഗസ്റ്റ് 30 ന് നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും യുവാവിന് ലഭിച്ചതാണ്. എന്നാല്‍, അഗ്‌നിപഥ് പ്രഖ്യാപനമറിഞ്ഞ യുവാവ് തന്റെ പ്രയത്നം നിഷ്ഫലമായെന്ന നിരാശയില്‍ ബുധനാഴ്ച രാത്രി സ്വന്തം മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →