അഗ്‌നിപഥ് പദ്ധതി: റദ്ദാക്കിയത് 316 ട്രെയിനുകള്‍

ന്യൂഡല്‍ഹി: പ്രക്ഷോഭത്തേത്തുടര്‍ന്ന് 316 ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി റെയില്‍വേ അറിയിച്ചു. 47 ട്രെയിനുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയിട്ടില്ല. റെയില്‍വേ രാജ്യത്തിന്റെ സ്വത്താണെന്നും ആക്രമിക്കരുതെന്നും വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് പ്രക്ഷോഭകരോട് അഭ്യര്‍ഥിച്ചു. പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →