ലണ്ടന്‍: ഏറ്റവും കൂടുതല്‍ കാണികളുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2022-2023 സീസണ്‍ ഓഗസ്റ്റ് അഞ്ചിനാരംഭിക്കും.ഉദ്ഘാടന മത്സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും. ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാകുന്ന അവസരത്തിലാണ് പ്രീമിയര്‍ ലീഗ് മത്സര പട്ടിക പുറത്തു വിട്ടത്. ഓഗസ്റ്റ് ആറിന് ഏഴ് മത്സരങ്ങളും ഏഴിന് രണ്ട് മത്സരങ്ങളും നടക്കും. ആറിന് ലിവര്‍പൂള്‍, ലെസ്റ്റര്‍ സിറ്റി, ചെല്‍സി, ആസ്റ്റണ്‍ വില്ല തുടങ്ങിയ വമ്പന്മാര്‍ക്കു മത്സരമുണ്ട്.ഏറ്റവുമധികം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഓഗസ്റ്റ് ഏഴിന് ആദ്യ മത്സരത്തില്‍ ബ്രൈട്ടണിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഏഴിനു നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. എര്‍ലിങ് ഹാളണ്ടിന്റെ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം അന്നു നടക്കും. പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം നേടിയ ഫുള്‍ഹാമിനെയാണ് ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ നേരിടുക. ചെല്‍സി ആദ്യ മത്സരത്തില്‍ എവര്‍ട്ടണെ നേരിടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ബ്രൈറ്റനാണ് ആദ്യ എതിരാളി. എറിക് ടെന്‍ ഹാഗിന്റെ കോച്ചായുള്ള ആദ്യ മത്സരമാണിത്. സിറ്റി – യുണൈറ്റഡ് പോരാട്ടങ്ങള്‍ ഒക്ടോബര്‍ ഒന്നിനും ജനുവരി 14 നുമായി നടക്കും.
പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ച് മുതല്‍
