ഡെക്കറേറ്റീവ് പെയിന്റര്‍; പ്രവേശനാഭിമുഖം 13 ന്

 
പതിനെട്ടു വയസുകഴിഞ്ഞ, അഞ്ചാം ക്ലാസു ജയിച്ചവര്‍ക്ക് 26 ദിവസം കൊണ്ട് നിര്‍മ്മാണ മേഖലയില്‍ പെയിന്റിങ് പരിശീലനത്തിന്റെ പ്രവേശനാഭിമുഖം ജൂണ്‍ 13ന് നടക്കും. തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) ആണ് പരിശീലനത്തിന് വേദിയാവുന്നത്. ലോകത്തെ മികച്ച പെയിന്റ്  നിര്‍മ്മാതാക്കളായ ആക്സോ നോബല്‍ കമ്പനിയുമായി സഹകരിച്ചാണ് ഐഐഐസി പരിശീലന പരിപാടി നടപ്പാക്കുന്നത്.  രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ്  അസോസിയേഷന്‍ ആയ ക്രെഡായ് ഈ പദ്ധതിയില്‍ പങ്കാളികളാണ്. തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്കാണ് പ്രവേശനം.

 
തൊഴില്‍ അന്വേഷകര്‍, നിര്‍മ്മാണമേഖലയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പെയിന്റര്‍മാര്‍, ഗ്രാമങ്ങളിലും നഗരങ്ങളിലും കൂലിപ്പണിക്കു പോകുന്ന സര്‍ട്ടിഫിക്കറ്റില്ലാത്ത പെയിന്റര്‍മാര്‍, തൊഴിലുറപ്പു ജോലി ചെയ്യുന്ന വനിതകള്‍ എന്നിവര്‍ക്കെല്ലാം പ്രവേശനത്തിനപേക്ഷിക്കാം. അഞ്ചാം ക്ലാസാണ് മിനിമം യോഗ്യത. ഗ്രേഡിങ്ങിലൂടെയാണ് പെയിന്റര്‍മാരുടെ നിലവാര മൂല്യ നിര്‍ണയം നടത്തുക.  വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക്  നിര്‍മാണമേഖലയില്‍ പെയിന്റര്‍ ആയി ജോലി ലഭിക്കും. 50,000 രൂപ യഥാര്‍ത്ഥ ചിലവ് വരുന്ന  ഈ പരിശീലന പരിപാടിയില്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 7820 രൂപ മാത്രം അടച്ചാല്‍ മതിയാകും.  താമസസൗകര്യവും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് 13,900 രൂപ അടക്കേണ്ടതായി വരും.  കൂടുതല്‍ വിവരങ്ങള്‍ക്ക്   8078980000 വിളിക്കുക . വെബ്‌സൈറ്റ്: www.iiic.ac.in

Share
അഭിപ്രായം എഴുതാം