ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫി(78)ന്റെ നില അതീവഗുരുതരം. അദ്ദേഹം അന്തരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും കുടുംബം നിഷേധിച്ചു.മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രാര്‍ഥിക്കണമെന്നും മുഷാറഫ് കുടുംബം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി മുഷാറഫ് ദുബായിലാണു താമസിക്കുന്നത്.അമിലോയ്ഡ്ഡോസിന് എന്ന രോഗമാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. അമിലോയ്ഡ് എന്ന മാംസ്യം അവയവങ്ങളില്‍ നിറഞ്ഞ് അവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന അത്യപൂര്‍വ രോഗമാണിത്. 1999 ല്‍ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ചാണു സൈനിക മേധാവിയായിരുന്ന മുഷാറഫ് അധികാരം പിടിച്ചത്. 2001 മുതല്‍2008 വരെ പാക് പ്രസിഡന്റായിരുന്നു. ഇന്ത്യയില്‍നിന്നു കാര്‍ഗില്‍ പിടിച്ചെടുക്കാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടത് മുഷാറഫിനു തിരിച്ചടിയായി.പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അധികാരമൊഴിയേണ്ടിവന്നത്. പിന്നാലെ നാടുവിടുകയും ചെയ്തു.
പര്‍വേസ് മുഷാറഫിന്റെ നില അതീവ ഗുരുതരം
