തിരുവനന്തപുരം: കേരള പോലീസിന്റെ ഹാക്ക് ചെയ്ത് ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ഹാക്ക് ചെയ്തു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ” ഓക്ക് പാരഡൈസ് ” എന്ന് ആക്കി മാറ്റിയിരുന്നു.
2013 സെപ്റ്റംബർ മുതലാണ് കേരള പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്. 08/06/22 (ബുധനാഴ്ച) രാത്രി എട്ടുമണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഹാക്ക് ചെയ്ത ശേഷം റീട്വീറ്റ് ചെയ്തിരുന്നു. കൂടാതെ അക്കൗണ്ടിൽ കേരള പോലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽനിന്ന് നീക്കംചെയ്തു. എൻ എഫ് ടി വിപണനമാണ് ഇപ്പോൾ അക്കൗണ്ടിലൂടെ നടക്കുന്നത്.

