ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബര്‍ലിനിലെ തിരക്കേറിയ ഷോപ്പിങ് മേഖലയില്‍ 08/06/22 ബുധനാഴ്ച്ചയായിരുന്നു സംഭവം. കാര്‍ മനഃപൂര്‍വം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നതില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു.ഒരു കടയുടെ മുന്‍വശത്തേക്ക് കാര്‍ ഇടിച്ചു കയറ്റിയശേഷം പോലീസിന് കൈമാറുന്നതിന് മുമ്പ് ഡ്രൈവറെ കുറച്ചു-നേരം വഴിയാത്രക്കാര്‍ തടഞ്ഞുവച്ചു. അപകടത്തെത്തുടര്‍ന്നു കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചു.
പരുക്കേറ്റവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്.- 2016-ലെ ഭയാനകമായ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിനു ശേഷം ജര്‍മ്മനി കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയുള്ള ആക്രമണങ്ങള്‍ക്കെതിരേ അതീവ ജാഗ്രതയിലാണ് രാജ്യം.

