സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ;തുടരന്വേഷണത്തിന് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ സ്വപ്നസുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് ഒരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നസുരേഷ് ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ പങ്കുണ്ടെന്നാണ് രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്. മൊഴിപ്പകർപ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം ആരംഭിക്കാനാണ് ഇ ഡിയുടെ നീക്കം. മൊഴിപ്പകർപ്പ് അനുസരിച്ച് തുടരന്വേഷണം ആരംഭിക്കുകയാണ് എങ്കിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും അടക്കം ഇ ഡി ചോദ്യം ചെയ്തേക്കും.

ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കടത്തിയതടക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്. സ്വപ്നസുരേഷ് നേരിട്ട് കോടതിക്ക് നൽകിയ മൊഴി ആയതിനാൽ ഇഡിക്ക് എതിർപ്പില്ലാതെ തന്നെ മൊഴിപ്പകർപ്പ് നേടാനാകും. ഇതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് ഇഡിയുടെ നീക്കം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →