ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിക് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ഇന്നലെമുതല്‍ നിലവില്‍ വന്നു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് വായ്പാ നിരക്ക് വീണ്ടും ഉയര്‍ത്തിയത്. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗം നിര്‍ണായകമാണ്. ആര്‍.ബി.ഐ യോഗത്തില്‍ മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് തന്നെ വായ്പാനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എച്ച്.ഡി.എഫ.്സി. ബാങ്ക്. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍. 7.85 ശതമാനമായി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് ഉയരും.

