വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ 50 ശതമാനം ഫീസിളവുനല്‍കി സര്‍ക്കാര്‍ ഉത്തരവ്‌

തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനിമുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ 50 ശതമാനം ഫീസിളവ്‌. ഇത്‌ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി. നിയമസഭയില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി മുമ്പാകെ കോഴിക്കോട്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫോറം പ്രസിഡന്റ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഫീസിളവ്‌ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്‌.

ഇത്‌ വിശദമായി പരിശോധിച്ചശേഷമാണ്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സൗഹൃദമായി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ്‌ ഈ തീരുമാനമെടുത്തതെന്ന്‌ വകുപ്പുമന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. മഹാമാരിയുടെ പാശ്ചാത്തലത്തില്‍ വീടുകളില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സമൂഹവുമായി ഇടപഴകുന്നതിന്‌ ഈ ഇളവ്‌ പ്രോത്സാഹനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →