വയലാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.75 കോടിയുടെ ഐസൊലേഷന്‍ വാര്‍ഡ്

ആലപ്പുഴ: എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വയലാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.75 കോടി രൂപ വിനിയോഗിച്ച് സജ്ജമാക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പകര്‍ച്ചവ്യാധി സാഹചര്യങ്ങളില്‍ ഏറെ അനിവാര്യമായ ഐസൊലേഷന്‍ വാര്‍ഡുകളുടെ അപര്യാപ്തത ഇല്ലാതാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം സര്‍ക്കാര്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് വയലാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പത്ത് കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നത്-അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഒ. (ആരോഗ്യം) ഡോ.ജമുന വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായര്‍, ജില്ലാ പഞ്ചായത്തംഗം എന്‍.എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.വി. ബാബു, വയലാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇന്ദിര ജനാര്‍ദ്ദനന്‍, യു.ജി ഉണ്ണി, ബീന തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ സാബു, അര്‍ച്ചന ഷൈന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി. അഞ്ജലി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →