അസം മുഖ്യമന്ത്രിയ്‌ക്കെതിരേ പിപിഇ കിറ്റ് അഴിമതി ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കൊവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ ഹിമന്ത ബിശ്വ ശര്‍മ നല്‍കിയെന്നാണ് ആരോപണം. പിപിഇ കിറ്റിന് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കിയതെന്നും മനീഷ് സിസോദിയ ആരോപിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്. ‘ഹിമന്ത ബിശ്വ ശര്‍മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാര്‍ നല്‍കയത്. ഒരു പിപിഇ കിറ്റിന് 900 രൂപയാണ് ശര്‍മ നല്‍കിയത്. എന്നാല്‍ മറ്റുള്ളവര്‍ അതേ ദിവസം മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് കിറ്റുകള്‍ വാങ്ങിയിരുന്നു. ഇതൊരു വലിയ കുറ്റകൃത്യമാണ്’, സിസോദിയ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു. തങ്ങളുടെ നേതാവിനെതിരേ നടപടി സ്വീകരിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.എന്നാല്‍ അഴിമതി ആരോപണമുന്നയിച്ച മനീഷ് സിസോദിയക്കെതിരേ ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തി. ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →