തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

തൃശൂർ: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറൽ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്.

തൃശൂർ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂർ, കൊടകര തുടങ്ങിയ മേഖലകളിൽനിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് 2022 ജൂൺ നാലിന് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പൊലീസ് സ്‌റ്റേഷനുകളിൽ സൂക്ഷിക്കുന്നത് പൊലീസിന് ബാധ്യതയായിരുന്നു. പൊലീസുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പിടികൂടിയ കഞ്ചാവ് അനുമതിയോടെ കത്തിച്ച് നശിപ്പിക്കാൻ തീരുമാനിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →