കൊച്ചി: ഒരു മാസത്തോളം നീണ്ട ഹൈവോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചുകയറിയത് ഉമ തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് റെക്കോർഡ് ഭൂരിപക്ഷം. മണ്ഡലത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇപ്പോൾ ഉമതോമസിന് ഉള്ളത്. അഞ്ചാം റൗണ്ടിൽ തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ ഏഴാം റൗണ്ടിൽ പിടിതോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. 12 റൗണ്ടുകളും എണ്ണി തീർന്നപ്പോൾ 72767 വോട്ടുകള്‍ നേടിയാണ് പിടി തോമസിന്റെ പിൻഗാമിയായി മത്സരിച്ച ഉമാതോമസിന്റെ വിജയം. 25,015 വോട്ടുകളുടെഅതായത്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്റെ വിജയം. എൽഡിഎഫ് സ്ഥാനാർഥിജോജോസഫ് 47752 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് 12955 വോട്ടുകളാണ് കിട്ടിയത്.
ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിത എംഎൽഎ ആയി ഉമതോമസ് നിയമസഭയിലേക്ക് എത്തുന്നത്. ഇരുപതിൽ താഴെ ബൂത്തുകളിൽ മാത്രമാണ് ജോജോസഫിന് മുൻതൂക്കം കിട്ടിയത്.

