കൊച്ചി:അതിശക്തമായ ത്രികോണ മത്സരം നടന്നു എന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയിൽ യുഡിഎഫിന് 10,017 വോട്ടിന് മുന്നേറ്റം. തൃക്കാക്കര തെരഞ്ഞെടുപ്പിലെ വോട്ട് എണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസിന്റെ ലീഡ് ആറായിരത്തിൽ എത്തി.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ വോട്ടിനേക്കാൾ ഇരട്ടി വോട്ടുകൾ പിടിച്ചാണ് തൃക്കാക്കരയിൽ തോമസ് മുന്നിട്ടുനിൽക്കുന്നത്.വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗര മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ലീഡ് നില ഉയർന്നത് യുഡിഎഫ് ക്യാമ്പില്‍ ആവേശം വിതച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളിലും ഉമ തോമസിനായിരുന്നു ലീഡ്. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്.

