നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശം; പ്രോസിക്യൂഷൻ

കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ,കോടതിയിൽ ഹാജരാക്കിയ മെമ്മറികാർഡ് രണ്ടുതവണ തുറന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതായി അന്വേഷണസംഘം ഹൈക്കോടതിയിൽ. ഇത് സ്ഥിരീകരിക്കുന്ന തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബ് ഡയറക്ടറുടെ റിപ്പോർട്ട് സഹിതമുള്ള സത്യവാങ്മൂലം 01-06-22, തിങ്കളാഴ്ച പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് കൈവശം ഉണ്ടെന്ന വാദവും ഇതിൽ ആവർത്തിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടുകയാണ് എന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികൾ ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

2018 ജനുവരി 9നും, ഡിസംബർ 13നുമാണ് മെമ്മറികാർഡ് ആക്സസ് ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പം എന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തിൽ അനുകൂല നിലപാടാണെന്നും, സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ കൂടുതൽ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം തേടി സർക്കാർ നൽകിയ ഹർജിയില്‍ ഹൈക്കോടതി 01/06/22 ന് (ബുധനാഴ്ച) വാദം കേൾക്കും. വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30/ 5 / 22ന് (തിങ്കളാഴ്ച) അവസാനിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →