സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ (കാപ്പ) നിയമപ്രകാരം യുവാവിനെ ജില്ലയില്‍ നിന്ന്‌ പുറത്താക്കി

ചങ്ങനാശേരി : യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി. കുറിച്ചി പൊന്‍പുഴയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജാക്‌സനെ(28)യാണ്‌ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ നിയമപ്രകാരം നാടുകടത്തിയത്‌. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്‌ ജാക്‌സന്‍. ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌.

ചങ്ങനാശേരി ,കറുകച്ചാല്‍, ചിങ്ങവനം, കോട്ടയം വെസ്‌റ്റ്‌ ,ഗാന്ധിനഗര്‍, വൈക്കം ,പാല,മണിമല പോലീസ്‌ സ്‌റ്റേഷനുകളുടെ പരിധിയില്‍ വധശ്രമം, കവര്‍ച്ച, നരഹത്യാശ്രമം, അക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിക്കുക,വസ്‌തുവകകള്‍ നശിപ്പിക്കുക തുടങ്‌ഹിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള ആളാണ്‌ ജാക്‌സന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →