തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ്‌ അഞ്ചുപേർ ചികിത്സയിൽ

തൃശ്ശൂർ: . തൃശൂർ പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ അനീഷ, ആഷിക, കീർത്തന, റീത്തു, ആര്യ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരാണിവർ.

ഹോട്ടലിൽ നിന്ന് പൂരി മസാല കഴിച്ച ഇവർക്ക് വയറ് വേദന, ഛർദ്ദി, വിറയൽ എന്നിവ അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിച്ചു. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →