കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ആരംഭിക്കുന്നത്. അക്കാദമിയുടെ ഉപകേന്ദ്രത്തില്‍ എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകള്‍ നടത്തുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സിനുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തി ഫീസ് അടയ്‌ക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി 2022 ജൂണ്‍ 15. വെബ്‌സൈറ്റ് : kscsa.org (ക്ലാസുകള്‍ ജൂണ്‍ മൂന്നാമത്തെ ആഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും)